യു.എ.ഇയില്‍ ഇനി എല്ലാം ഒറ്റ ക്ലിക്ക് അകലെ

യു.എ.ഇയില്‍ ഫെഡറല്‍ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന ഏകീകൃത പോര്‍ട്ടലും ആപ്ലിക്കേഷനും പുറത്തിറക്കാനൊരുങ്ങി യു.എ.ഇ സര്‍ക്കാര്‍. ഇതോടെ വിസ, ലൈസന്‍സ് പുതുക്കല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്ക് അകലെ.
പുതിയ പദ്ധതിവഴി സേവനങ്ങളെ ഏകീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന്  യു.എ.ഇ ഗവണ്‍മെന്റ് സര്‍വ്വീസസ് മേധാവി മുഹമ്മദ് ബിന്‍ താലിയ വ്യക്തമാക്കി. ഒരേ പ്ലാറ്റ്‌ഫോമില്‍ എല്ലാ സേവനങ്ങളെയും ഏകീകരിക്കുന്നതിനാല്‍ വിവിധ സേവനങ്ങള്‍ക്കായി ഒന്നിലധികം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരില്ല. ഏവര്‍ക്കും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.