സൗദിയിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി മരിച്ചു: ഇതറിയാതെ ഭാര്യ സൗദിയിലെത്തി

റിയാദ്: സൗദിയിലേക്കുള്ള യാത്രാ മധ്യേ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിയാതെ ഭാര്യ റിയാദിലെത്തി. സൗദിയിലേക്കുള്ള യാത്രക്കിടെ ദുബൈയില്‍ ക്വാറന്റൈനില്‍ ആയിരുന്ന ആലപ്പുഴ മാന്നാര്‍ സ്വദേശി കൊട്ടുവിളയില്‍ ജോമി (31) ആണ് തിങ്കളാഴ്ച രാത്രിയില്‍ ദുബൈയില്‍ മരണത്തിന് കീഴടങ്ങിയത്. ജോബ് റിക്രൂട്ടിങ് ഏജന്‍സിവഴി സൗദിയിലെത്തിയ നഴ്‌സായ ഭാര്യ അനുഷ വര്‍ഗ്ഗീസ് ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞത് ചൊവ്വാഴ്ചയാണ്.
സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജോമി ദുബൈയിലുള്ള സഹോദരന്‍ നിധിന്റെ കൂടെ കഴിയുകയായിരുന്നു. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.