കോവിഡ്: ഒമാനില്‍ സന്ദര്‍ശന വിലക്ക്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒമാനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് തിരുമാനമെടുത്തത്. വിലക്കിനെ തുടര്‍ന്ന് ഒമാനി പൗരന്മാര്‍ക്കും റസിഡന്‍സി വിസ ഉള്ളവര്‍ക്കും മാത്രമാണ് രാജ്യത്തേയ്ക്ക് പ്രവേശനം ലഭിക്കുകയുള്ളു. ഒമാനില്‍ നിലവിലുള്ള രാത്രി യാത്രാ വിലക്ക് ഏപ്രില്‍ എട്ടിന് …

Read More

പ്രവാസികള്‍ക്ക് ഇത്തവണ തപാല്‍വോട്ട് ഇല്ല

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം 80 വയസിന് മുകളിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ താപാല്‍ വോട്ടിലൂടെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. …

Read More

വാക്‌സിന് എതിരായ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് യു.കെ

ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം യു.കെയില്‍ മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ വാക്സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് സെലിബ്രിറ്റികള്‍ രംഗത്തെത്തി. കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശക്കാരുമായ താരങ്ങളാണ്, വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ പിറകെ …

Read More

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബൈയിലെ റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി. റെസ്റ്റോറന്റുകളിലെ ഓരോ ടേബിളുകൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉള്ള രീതിയിൽ സജ്ജീകരിക്കണം, ഓരോ ടേബിളുകളിലും പരമാവധി 7 …

Read More

അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് താമസം തുടരുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി ജനുവരി 31ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒരുലക്ഷത്തില്‍ അധികം ആളുകള്‍ നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നതായാണ് …

Read More

യു.എ.ഇയില്‍ മൂടല്‍മഞ്ഞ്: ഗതാഗത നിയന്ത്രണവുമായി അധികൃതര്‍

അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് മുടല്‍മഞ്ഞ് ശക്തമായത്. ഇതോടെ ചില പ്രധാന റോഡുകളില്‍ അധികൃതര്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ്-ദുബൈ മക്തൂം …

Read More

പതിനേഴ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ക്വാറന്റൈന്‍ വേണ്ട

പതിനേഴ് രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍. സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടും. വിസിറ്റ് അബുദാബി വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അബുദാബിയില്‍ എത്തുന്നവര്‍ 96 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് …

Read More

പ്രവാസി മലയാളി ഖത്തറില്‍ മരിച്ച നിലയില്‍

ദോഹ: മലയാളി യുവാവ് ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി അബു താഹിര്‍(26) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒരു ദിവസം മുമ്പാണ് യുവാവ് താമസ സ്ഥലത്തുനിന്നും പുറത്തേയ്ക്ക് പോയത്. ബീച്ചില്‍ സന്ദര്‍ശകരുടെ …

Read More

സൗദിയില്‍ യാത്രാവിമാനങ്ങള്‍ക്ക് വിലക്ക്

സൗദിയില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് യാത്രാവിലക്ക്. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ വകഭേദം അതിവേഗം പടരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ ഒരാഴ്ചത്തേയ്ക്കാണ് വിലക്കുള്ളത്. എന്നാല്‍ ആവശ്യമെങ്കില്‍ വിലക്ക് നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈറസിന്റെ വ്യാപനം …

Read More

ഒമാനില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് ഒമാന്‍. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവുശിക്ഷയോ 1,000 റിയാല്‍ വരെ പിഴയോ, ഇവ രണ്ടുംകൂടിയോ ലഭിക്കുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. പണമോ ജംഗമ വസ്തുക്കളോ നല്‍കിയശേഷം ഇത് മറച്ചുവയ്ക്കുക, നിഷേധിക്കുക, അപഹരിക്കുക, ധൂര്‍ത്തടിക്കുക, …

Read More