മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാള്‍, യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്തുന്നയാള്‍: യൂസഫലിയെ പരോക്ഷമായി പരിഹസിച്ച് കെ.എം ഷാജി

കോഴിക്കോട്: പ്രവാസി വ്യവസായ പ്രമുഖന്‍ എം എ യൂസഫലിയെ പരോക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടില്‍ ബിസിനസ് വളര്‍ത്താന്‍ ലക്ഷ്യമിടുന്നയാള്‍ മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിച്ചയാളുമാണെന്ന് ഷാജി പരിഹസിച്ചു. ലോക കേരള സഭയില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെ …

Read More

ഇന്ത്യ പെട്രോളിന് 10 രൂപ കുറച്ചപ്പോള്‍ ലിറ്ററിന് 30 രൂപ കൂട്ടി പാകിസ്ഥാന്‍

ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പെട്രോള്‍ ലിറ്ററിന് പത്ത് രൂപയുടെ കുറവ് അനുവദിച്ചപ്പോള്‍ പെട്രോള്‍ വില 30 രൂപ അധികമായി വര്‍ധിപ്പിച്ച് പാക്കിസ്ഥാന്‍. പെട്രോള്‍ ഡീസല്‍ വിലകള്‍ 30 രൂപ …

Read More

സംരഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ പരിശീലനം

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന്റെ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ ഈ …

Read More

രക്തച്ചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല: യുക്രൈന്‍ കൂട്ടക്കൊലയില്‍ അപലപിച്ച് ഇന്ത്യ

ന്യഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള യുക്രൈനിലെ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രക്തച്ചൊരിച്ചില്‍ ഒന്നിനും ഒരു പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് …

Read More

സൗദിയില്‍ കോവിഡ് കേസകളില്‍ നേരിയ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയും പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് പുതുതായി 133 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,730 …

Read More

ദുബായ് ആശുപത്രി ഗ്രൂപ്പില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇന്‍ പേഷ്യന്റ് ഡിപ്പാര്‍ട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/ കാര്‍ഡിയോളജി ടെക്നിഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് നോര്‍ക്ക …

Read More

കോവിഡ് മരണം: പ്രവാസി തണൽപദ്ധതി  വഴി സഹായ വിതരണം തുടരുന്നു

കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സിന്റെ പ്രവാസി തണൽ പദ്ധതി വഴിയുള്ള ധനസഹായ വിതരണം തുടരുന്നു. നോർക്ക റൂട്ട്സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷനുമായി ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന ഈ …

Read More

രക്ഷാപ്രവര്‍ത്തനത്തിന് നന്ദി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റുമായി സംസാരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വേ്‌ളാദിമിര്‍ സെലന്‍സികയുമായി ചര്‍ച്ച നടത്തി. യുദ്ധ മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ രക്ഷാപ്രവര്‍ത്തനതിന്ന് യുക്രൈന്‍ നല്‍കുന്ന സഹകരണത്തിന് നന്ദി അറിയിച്ച മോദി കൂടുതല്‍ സഹകരണം യുക്രൈന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും അറിയിച്ചു. 35 മിനിറ്റുനേരം നീണ്ടുനിന്ന …

Read More

ഷാര്‍ജയിലേയ്ക്കുള്ള യാത്രകള്‍ക്ക് റാപിഡ് പി.സി.ആര്‍ ടെസ്റ്റ് ഒഴിവാക്കി

ഷാര്‍ജ: ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഷാര്‍ജയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ, നേപ്പാള്‍, ഈജിപ്ത്, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് റാപിഡ് പിസിആര്‍ …

Read More

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും …

Read More