മെഡിക്കൽ എംഎസ്‌സി/പിഎച്ച്ഡി ബിരുദധാരികൾക്ക് ക്ലിനിക്കൽ ഇതര വിഷയങ്ങളിൽ 30% അധ്യാപക ക്വാട്ട പുനഃസ്ഥാപിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ

മെഡിക്കൽ എംഎസ്‌സി/പിഎച്ച്ഡി ബിരുദധാരികൾക്ക് ക്ലിനിക്കൽ ഇതര വിഷയങ്ങളിൽ 30% അധ്യാപക ക്വാട്ട പുനഃസ്ഥാപിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, മൈക്രോബയോളജി എന്നീ പ്രീ-ക്ലിനിക്കൽ/പാരാ-ക്ലിനിക്കൽ വിഭാഗങ്ങളിലാണ് ഈ ക്വാട്ട പുനഃസ്ഥാപിച്ചിരിക്കുന്നത്. 2020-ലെ മെഡിക്കൽ സ്റ്റാൻഡേർഡ് റിക്വയർമെന്റ്സ് (MSR) നിയന്ത്രണങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 15% ആയിരുന്ന അധ്യാപക ക്വാട്ടയാണ് 30% ആയി ഉയർത്തിയത്. MSR 2020-ലെ നിയന്ത്രണങ്ങൾ ഈ മേഖലയിലെ നോൺ-മെഡിക്കൽ വിഭാഗങ്ങളിലെ അധ്യാപകരുടെ തൊഴിലവസരങ്ങളെ സാരമായി ബാധിച്ചിരുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ അധ്യാപക ക്ഷാമവും രൂക്ഷമായിരുന്നു. പുതിയ മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി നാഷണൽ എംഎസ്‌സി മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. അർജുൻ മൈത്ര വ്യക്തമാക്കി.