കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ചു. തൊഴില്‍ പരിശീലനത്തിനായി കേരളത്തില്‍ കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഐ.ടി രംഗത്ത് കേരളത്തില്‍ കൂടുതല്‍ സാധ്യതകളുണ്ടെന്നും സംസ്ഥാനത്തെ ഐ.ടി ഹബ്ബാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി തുഷാര്‍ പറഞ്ഞു. ഭാര്യ ആശാ തുഷാര്‍, മകന്‍ ദേവ്തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും തുഷാറിനൊപ്പം മന്ത്രിയെ സന്ദര്‍ശിക്കാനുണ്ടായിരുന്നു.