ടൂറിസ്റ്റ് വിസക്കാര്‍ക്ക് ദുബൈ സന്ദര്‍ശിക്കാന്‍ അനുമതി

ദുബൈ: ടൂറിസ്റ്റ് വിസയില്‍ ദുബൈ സന്ദര്‍ശിക്കുന്നതിന് അനുമതി. എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പുറത്തുവിട്ടത്. എന്നാല്‍ എന്നുമുതലാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചുവരാനാവുകയെന്ന് വെമ്‌സൈറ്റില്‍ വ്യക്തമല്ല.

കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാര്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറക്കിയ എല്ലാ നിബന്ധനകളും പാലിച്ചാല്‍ മാത്രമേ സന്ദര്‍ശനം സാധ്യമാകൂ.