കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു

Rajouri: 3-year-old dies in grenade attack on BJP leader’s house

ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം.

ഭീകരാക്രമണത്തെ ബി.ജെ.പി അപലപിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്തയും നിലനില്‍ക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ ബി.ജെ.പി നേതാവിന് മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. പാകിസ്താന്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ ആക്രമണ പദ്ധതികള്‍ ഒരുങ്ങുന്നതിന്റെ തെളിവാണ് സംഭവമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ആരോപിച്ചു.