രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.
എട്ട് ദിവസത്തിനിടെ 1.40 രൂപയുടെ വര്‍ധനവാണ് പെട്രോളിന് സംഭവിച്ചത്. 10 ദിവസത്തിനിടെ 2.56 രൂപയുടെ വര്‍ധനവും ഉണ്ടായി. അസംസ്‌കൃത എണ്ണ വില ഏഴുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 81 ഡോളര്‍ കടന്നു.