വാതില്‍ അടയ്ക്കാതെ ബസ് ഓടിച്ചാല്‍ ഇനി കടുത്ത നടപടി

കല്‍പ്പറ്റ: വാതില്‍ അടയ്ക്കാതെ ബസ് ഓടിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആന്റ് സേഫ്റ്റി മാനേജുമെന്റ്. വാതില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈത്തിരി ബസ് സ്റ്റാന്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്നും വീണ് യാത്രക്കാരന് പരിക്കുപറ്റിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ജുഡിഷ്യല്‍ അംഗം കെ. ബൈജുനാഥ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐ.ജിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊതു സ്വകാര്യ മസുകളില്‍ വാതില്‍ അടയ്ക്കാതെയും അവയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാതെയും സര്‍വ്വീസ് നടത്തുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മനേജുമെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.