സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴക്കെടുതി മുന്നില്‍കണ്ടുകൊണ്ട് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. അടുത്ത മൂന്നു ദിവസത്തേയ്ക്ക് ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കാനിടയുണ്ട്. മലയോര മേലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചേക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിട്ടിച്ചില്‍ സാധ്യതകളുമുണ്ട്. ആയതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.