വി.എസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. സോഡിയം കുറയുന്നതും, ഉതര സംബന്ധമായ അസുഖവും അദ്ദേഹത്തെ അലട്ടുന്നതായാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ വിദഗ്ത സംഘം വി.എസിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരുകയാണ്.