കണ്ണൂര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ വൈകിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ഇമാമും പിതാവും അറസ്റ്റില്‍. ഇമാം മുഹമ്മദ് ഉവൈസ്, പിതാവ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. കണ്ണൂര്‍ സിറ്റി നാലുവയലില്‍ എം.എ ഫാത്തിമ എന്ന പതിനൊന്നുകാരി പനി മൂലം മരണത്തിന് കീഴടങ്ങി. ഇമാമിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിക്ക് വൈദ്യ ചികിത്സ നല്കാന് ബന്ധുക്കള്‍ മടി കാണിച്ചതാണ് മരണകാരണമെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
പ്രദേശത്ത് സമാന രീതിയില്‍ നാലുപേര്‍ കൂടി മരിച്ചതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈ വിഷയങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.