പത്തനംതിട്ടയിലെ ജാതി വിവേചനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: റാന്നിയില്‍ എസ്.സി എസ്.ടി വിഭാഗങ്ങള്‍ നേരിടുന്ന ജാതി വിവേചനം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ കേരളത്തിന് അപമാണെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇഷ്ടദാനം കിട്ടിയ വീടുവയ്ക്കാന്‍ കഴിയുന്നില്ലെന്നും ചിലര്‍ നടപ്പുവഴിയും പഞ്ചായത്ത് റോഡും അടയ്ക്കുകയാണെന്നുമായിരുന്നു പരാതി. ഡി.വൈ.എസ്.പിക്കും പത്തനംതിട്ട എസ്.പിക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നുകാട്ടി കുടുംബങ്ങള്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു.