175 പുതിയ മദ്യശാലകള്‍കൂടി തുറക്കാന്‍ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.
ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാക്ക് ഇന്‍ മദ്യവില്‍പ്പന ശാലകള്‍ തുറക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശവും സജീവ പരിഗണനയിലാണെന്ന് കോടതിക്ക് നല്‍കിയ വിശദീകരണത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് മറ്റൊരു ദിവസം പരിഗണിക്കും.
വാക്‌