കോഴിക്കോട്: റോഡിലെ കുഴികളടയ്ക്കാന്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമെന്നും, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അറ്റകുറ്റപ്പണി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓറോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ ഉത്തരവാദിത്തപ്പെട്ട കരാറുകാവുടെ പട്ടിക മറ്റന്നാള്‍ പരസ്യപ്പെടുത്തും. അടുത്ത മാസം മുതല്‍ റോഡുകളിലും ഇത് സംബന്ധിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കും. കരാറുകാരന്റെ ഉത്തരവാദിത്തം കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താന്‍ മുന്‍കൂര്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.