ബിപിന്‍ റാവത്തിന്റെ ചിതാഭസ്മം ഹരിദ്വാറില്‍ നമജ്ജനം ചെയ്യും

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ചിതാഭസ്മവുമായി ബന്ധുക്കള്‍ ഹരിദ്വാറിലേയ്ക്ക് തിരിച്ചു.
കേന്ദ്ര മന്ത്രി അജയ് ഭട്ട് അടക്കമുള്ള ഉന്നത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, അടുത്ത സംയുക്ത സൈനിക മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ വളരെ വേഗം മുന്നോട്ടുപോവുകയാണെന്നാണ് സൂചന.