പച്ചക്കറി വിലയില്‍ ഇടപെട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: കുതിച്ചുയരുന്ന പച്ചക്കറിയുടെ വിലയില്‍ ഇടപെടാനൊരുങ്ങി സര്‍ക്കാര്‍. നടപടിയുടെ ഭാഗമായി ഒരു കിലോ തക്കാളി 50 രൂപയ്ക്ക് വില്‍ക്കാന്‍ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.

പച്ചക്കറി വില്‍പ്പന നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സഞ്ചരിക്കുന്ന വില്‍പ്പനശാല ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ 8 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.