തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് 2018 ല്‍ ഇല്കട്രോണിക് വീല്‍ചെയറിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ പത്രത്തില്‍ കൊടുത്തിരുന്ന വാര്‍ത്ത ഇപ്പോള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യമായി പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 2020-21, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ശുഭയാത്ര പദ്ധതി വഴി ഇലക്ട്രോണിക് വീല്‍ചെയറിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടില്ലെന്നും കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. പുതുതായി അപേക്ഷ ക്ഷണിച്ചാല്‍ പത്ര മാധ്യമങ്ങള്‍ വഴിയും വികലാംഗ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്സൈറ്റ് വഴിയും അറിയിക്കുന്നതായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.