കേരള സാമൂഹ്യ സുരക്ഷാമിഷന്റെ സമാശ്വാസം പദ്ധതിയിലെ നിലവില്‍ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കളും ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ്ബുക്ക്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മേല്‍വിലാസം ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ kssmsamaswasam@gmail.com ല്‍ ലഭ്യമാക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712341200, 9496395010.
സാമൂഹ്യ സുരക്ഷാമിഷന്‍ സമാശ്വാസം പദ്ധതി
