ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പുമായ ലോകാരോഗ്യ സംഘടന. രോഗവ്യാപനം ഇനിയും ഉയരുമെന്നും ഡബഌു.എച്ച്.ഒ മുന്നറിയിപ്പ് നല്കുന്നു.
ഡല്റ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണിന് ആരോഗ്യ പ്രശ്നങ്ങള്‍ കുറവാണ്. എന്നാല്‍ ഇതിനെ നിസ്സാരമായി കരുതുന്നത് ഗുരുതര അപകടങ്ങളിലേയ്ക്ക് നയിക്കും.
അതേസമയം, ലോകരാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഏറ്റവും കൂടുതല്‍ പ്രതിദിന പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയില്‍ കേസുകളുടെ എണ്ണം ദിനംപ്രതി 10 ലക്ഷം കവിഞ്ഞത് ആശങ്കയുളവാക്കുന്നു. ബ്രിട്ടനില്‍ വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 180000 പോസിറ്റീവ് കേസുകളാണ്.