മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് തിരിച്ചു

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേയ്ക്ക് തിരിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിച്ചു.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് മുഖ്യമന്ത്രിക്കുള്ളത്. ക്യാബിനറ്റ് യോഗം അടക്കമുള്ള സുപ്രധാന മീറ്റിങ്ങുകളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.