തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമോ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണോ തുടങ്ങിയ വിഷയങ്ങളും കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍, കൊവിഡ് ബ്രിഗേഡ് നിയമനം തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയമാകും.
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 40000 കവിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടുതല്‍ വെന്റിലേറ്ററുകള്‍, ഓക്സിജന്‍ സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ശ്രമവും ആരോഗ്യ വകുപ്പ് തുടങ്ങിക്കഴിഞ്ഞു.