തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന സാഹചര്യമുള്ളതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയരും. മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളും വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവ പൂര്‍ണ തോതില്‍ നിറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. മരുന്നുകള്‍ ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.