തിരുവനന്തപുരം: ബി.ജെ.പി തോറ്റാല്‍ യു.പി മറ്റൊരു കേരളമാകുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. യു.പി കേരളമായാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചു.
ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കാനാവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒരു ഭിന്നതയില്ലാത്ത ഒരു സമൂഹമായി മാറും. അതാണ് യു.പിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.