കൊച്ചി: കൊവിഡ് പരിശോധന നിരക്കുകള്‍ കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ലാബ് ഉടമകളുടെ സംഘടനയായ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്. ആര്.ടി.പി.സി.ആര്, ആന്റിജന്‍ പരിശോധന നിരക്കുകള്‍ 300, 100 എന്നിങ്ങനെ ആക്കിയ സര്‍ക്കാര്‍ നടപടികളോട് പ്രതികരിക്കുകയായിരുന്നു സംഘടന.
ആര്.ടി.പി.സി.ആര്, ആന്റിജന്‍ നിരക്കുകള്‍ 500, 300 എന്നിങ്ങനെ പുന:സ്ഥാപിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. പുതിയ നിരക്കുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി.