ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവില്‍ യുക്രൈനില്‍ ഇന്ത്യ നടത്തിവരുന്ന രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ സവേനം തങ്ങളുടെ പൗരന്മാര്‍ക്കും ലഭ്യമാക്കണമെന്നാണ് നേപ്പാള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മുമ്പ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ യുക്രൈനില്‍ കുടുങ്ങിയ അയല്‍ രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചിരുന്നു. നിലവില്‍, പോളണ്ട്, സ്ലോവാക്കിയ, ഹംഗറി, റൊമാനിയ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍വഴി ഇന്ത്യന്‍ രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്.

