തൃശൂര്‍: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് തീര്‍ക്കുന്ന അതിരും മതിലും കേരളത്തെ പിളര്‍ക്കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. മതിലുകള്‍ നദികളുടെ നീരൊഴുക്ക് കുറയ്ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ്യയോഗ്യമല്ല. സംസ്ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മര്‍ക്കട മുഷ്ടി ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്ന പദ്ധതിയാണ് കെ. റെയില്‍. പണം ലഭിക്കുന്നതിലും ഭൂമി ഏറ്റെടുക്കുന്നതും വ്യക്തതയില്ല. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ പകുതിപോലും കണക്കാക്കിയിട്ടില്ല. പരിസ്ഥിതി നാശവും കുടിയിറക്കലും ഉണ്ടാകും. സാങ്കേതിക അബദ്ധങ്ങളുടെ ഘോഷയാത്രയാണ് കെ. റെയില്‍ പദ്ധതി. പദ്ധതി അനുമതിക്കായ് സര്‍ക്കാര്‍ ചിലവ് ചുരുക്കി കാണിക്കുന്നു. 95000 കോടി നിലവില്‍ ചിലവ് വരുന്നതാണ് പദ്ധതിയെത്തും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്ദംകുളത്ത് കെ റെയില്‍ വിരുദ്ധ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.