യു.എ.ഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എച്ച്. എച്ച് ഷെയ്ഖ് ഖലീഫിന്റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അദ്ദേഹം ദീര്‍ഘവീഷണമുള്ള നേതാവ് ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ-യു.എ.ഇ ബന്ധം ഉഷയ്മളമായി കെട്ടിപ്പടുത്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.