വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വര്‍ഗീയ പ്രസംഗം നടത്തിയ ഫസല്‍ ഗഫൂറും മുജാഹിദ് ബാലുശ്ശേരിയും നാട്ടില്‍ വിലസി നടക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പിലെ 20 ശതമാനം വോട്ടിന്റെ പേരില്‍ സര്‍ക്കാര്‍ പി.സിയെ വേട്ടയാടുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ കൊലവിളി നടത്തിയ ബാലനെ ഇനിയും കണ്ടെത്താനാവാത്ത പോലീസ് നടപടിയെയും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഇരട്ട നീതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും നീതി നിഷേധിക്കപ്പെട്ട ജോര്‍ജ്ജിനൊപ്പം നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.