ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 12,213 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 38.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് കഴിഞ്ഞ 24 മണിക്കൂറിന് ഉള്ളില്‍ ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച 8,822 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനൊന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 58,215 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധിതരുടെ 0.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ 3,419 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ടി പി ആര് നിരക്ക് 16.32 ആണ്. എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍.