2022 ജൂലൈ 31 ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മന് കി ബാത്തിന്റെ അടുത്ത എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആളുകളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്യാന്‍ 1800-11-7800 എന്ന നമ്പര്‍ ഡയല് ചെയ്യാം.
‘ഈ മാസത്തെ 31-ലെ മന് കി ബാത്തിലേക്കുള്ള ആശയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? അവ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… MyGov-ലോ NaMo ആപ്പിലോ പങ്കിടുക. 1800-11-7800 ഡയല് ചെയ്തുകൊണ്ട് നിങ്ങളുടെ സന്ദേശം റെക്കോര്‍ഡ് ചെയ്യുക.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.