തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് താല്‍ക്കാലിക ശമനം. തീവ്ര ന്യൂനമര്‍ദം ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് മഴയുടെ തീവ്രത കുറഞ്ഞത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദത്തിന്റെ ശക്തി വീണ്ടും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യുന മര്‍ദ്ദ പാത്തി നിലനിക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍, കേരളത്തില്‍ ആഗസ്റ്റ് 10 മുതല്‍ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.