തിരുവന്തപുരം: 2020-21 ബി.എസ്.സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ മൂന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനായോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവര്‍ അലോട്ട്മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജുകളില്‍ ഡിസംബര്‍ നാലിനകം അഡ്മിഷന് ഹാജരാകണം. ഹാജരാകേണ്ട തീയതിക്കായി അതത് കോളേജുകളുടെ വെബ്സൈറ്റ് പരിശോധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364 എന്ന നമ്പരില്‍ ബന്ധപ്പെടുക.