KSRTC കൗണ്ടറുകളില്‍ മൊബൈല്‍ ഫോണ്‍

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ പൊതുജനങ്ങൾ ബന്ധപ്പെട്ടിരുന്ന ലാൻഡ് ഫോണുകൾ ജൂലായ് ഒന്നുമുതൽ പിൻവലിക്കും. പകരം എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ ആവശ്യത്തിനായി മൊബൈൽ ഫോണും ഔദ്യോഗിക സിമ്മും നൽകും. ഈ മൊബൈൽ നമ്പർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണമെന്നും കെഎസ്ആർടിസിയുടെ ഉത്തരവിൽ വ്യക്തമാക്കി. അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും പൊതുജനങ്ങൾ പുതിയ മൊബൈൽ നമ്പരിൽ വിളിക്കണം. പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്ക് സ്റ്റേഷൻ മാസ്റ്റർ മറുപടിനൽകണം. എൻക്വയറി കൗണ്ടറിലേക്ക് വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കുന്നില്ലെന്ന പരാതിയുയർന്ന സാഹചര്യത്തിലാണ് മൊബൈൽ ഫോൺ അനുവദിക്കുന്നത്. ഷെഡ്യൂളുകളുടെ ക്രമീകരണവും ജീവനക്കാരുടെ വിന്യാസവും നടത്തേണ്ട സ്റ്റേഷൻ മാസ്റ്റർക്ക് എൻക്വയറിക്ക് മറുപടിപറയാനുംകൂടി സമയം കിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.