എറണാകുളം ജില്ലയിൽ പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു

എറണാകുളം ജില്ലയിൽ പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്‌ളൂവൻസ തുടങ്ങിയ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ 6640 പേർ ജില്ലയിൽ വിവിധ രോഗങ്ങളാൽ ചികിത്സ തേടി. 174പേർക്ക് ഡങ്കിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നു. എലിപ്പനി ബാധിച്ചവർ 17, മലേറിയ ബാധിച്ചവർ 13, വയറിളക്ക രോഗങ്ങൾ ബാധിച്ചവർ 1103 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ജില്ലയിൽ മാസ്‌കിന്റെ ഉപയോഗവും വർധിച്ചു. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ചില സ്‌കൂളുകൾ കുട്ടികളോട് മാസ്‌ക് ഉപയോഗിക്കാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.