തിരുവനന്തപുരം : സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ശക്തമായി നേരിടുന്നതിനുമായി സംസ്ഥാന പോലീസിന്റെ ‘നിര്‍ഭയം’ ആപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സമൂഹ മാധ്യമങ്ങളിലടക്കം സ്ത്രീകളെ അവഹേളിക്കുന്നത് കണ്ടെത്താന്‍ പോലീസിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനായി 50 ശതമാനം വനിതാപ്രാതിനിധ്യത്തോടെ കേരള ആംഡ് പോലീസിന്റെ ആറാമത് ബറ്റാലിയനും ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്റെ രണ്ടാം ബറ്റാലിയനും രൂപീകരിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പോലീസില്‍ വനിതാപ്രാതിനിധ്യം 25 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ നടന്നുവരികയാണ്. വനിതാ പോലീസ് സ്റ്റേഷന് ഇല്ലാത്ത ജില്ലാ ആസ്ഥാനങ്ങളില്‍ അവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഒട്ടും ഭയം കൂടാതെ പോലീസിന്റെ സഹായം തേടുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഹെല്‍പ്പ്ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും നിര്‍ഭയ വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വയം പ്രതിരോധമുറകള്‍ പഠിക്കുന്നതിന് പോലീസ് നടപ്പിലാക്കിയ വനിതാസ്വയം പ്രതിരോധ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.