ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയില്‍ നാട് ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സ്നേഹം പങ്കുവെച്ചും പ്രാര്‍ത്ഥനകളില്‍ മുഴുകിയും പുണ്യ ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.
പ്രവാചകനായ ഇബ്രാഹിം, മകന് ഇസ്മായീലിനെ ദൈവ കല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍.

