നടന് അബു സലീം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. താരത്തിന് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അമ്മ യോഗത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടമെന്നാണ് സൂചന. ഞായറാഴ്ച രാത്രി എട്ടരയോടെ വടക്കന്‍ പറവൂരിലാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നടന്ന അമ്മ യോഗത്തില്‍ പങ്കെടുത്തശേഷം വയനാട്ടിലെ വീട്ടിലേയ്ക്ക് മടങ്ങവെയാണ് അപകടം. അബു സലീം സഞ്ചരിച്ച വാഹനം എതിരെവന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

