പാക്ക് അധീന കാശ്മീരില്‍ പാക്കിസ്ഥാന് എതിരായ പ്രക്ഷോഭം കനക്കുന്നു. പാക് ഭരണകൂടത്തിന്റെ നിയമവാഴ്ചയില്‍ അസ്വസ്ഥരായ ജനക്കൂട്ടം തെരുവിലിറങ്ങി. പാക്കിസ്ഥാനില്‍ നിന്നുള്ള പാക് അധീന കാശ്മീരിന്റെ മോചനത്തിനായി ഇന്ത്യയുടെ സഹായ അഭ്യര്‍ത്ഥിക്കുകയാണ് ജനങ്ങള്‍.
പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളുടെ ഫലമായി നിരവധി ആളുകളാണ് പ്രദേശത്ത് ദിവസവും കൊല്ലപ്പെടുന്നത്. പ്രദേശത്ത് പാക്കിസ്ഥാന് സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാക് അധീന കാശ്മീരിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുനിന്ന് ഇന്ത്യ പ്രക്ഷോഭ മേഖലയില്‍ സഹായം എത്തിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി. ജനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് തെരുവിലിറങ്ങുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

