ഓണ സമ്മാനമായി കേരളത്തിന് നൂറിലധികം ട്രെയ്‌നുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
‘വേനല്‍ക്കാലത്ത് ഈ വര്‍ഷം റെക്കോര്‍ഡുയര്‍ത്തി 15,000 സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. ജഗന്നാഥ രഥയാത്രയ്ക്കായി 300ലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഓണത്തിന് കേരളത്തില്‍ 100ലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടും. നമ്മുടെ പൗരന്മാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ സുരക്ഷിതമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി മോദിയും നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമാണിത്’- മന്ത്രി പറഞ്ഞു.

