അസമിലും ഗുജറാത്തിലും ജനജീവിതം താറുമാറാക്കി കനത്ത പ്രളയം. അസമില്‍ 47 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്.
ഏകദേശം 7.21 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായാണ് കണക്ക്. രണ്ട് ജില്ലകളിലുമായി റെയില്‍-റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ 1200 പേരെ സര്‍ക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ദുരന്ത മേഖലയില്‍ സൈന്യത്തെയും ദുരന്ത നിവാരണ സേനയേയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. ഗുജറാത്തില്‍ 20 ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

