ചോദ്യങ്ങള്‍ ഉയരണമെന്നും എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പൊതുതാല്‍പ്പര്യമുള്ള ചോദ്യങ്ങള്‍ ശക്തമായിത്തന്നെ ഉന്നയിക്കണമെന്നും എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ വ്യത്യസ്ത ആശയങ്ങളും അത് പ്രകടിപ്പിക്കാന്‍ വ്യത്യസ്ത വഴികളും ഉണ്ടാകും. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമാണ്. സര്‍വ്വശക്തിയും എടുത്ത് അതിനെ പിന്തുണയ്ക്കണം. രാജ്യത്തിന്റെ ജനസംഖ്യയില്‍ ഏറിയ പങ്കും യുവാക്കളാണ്. അവരെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ പ്രയോജനം ഉണ്ടാകും. മറിച്ചായാല്‍ അവര്‍ സമൂഹത്തിന് ഭാരമായി മാറുമെന്നും മോഹന്‍ ഭാഗവത് കൂട്ടിചേര്‍ത്തു.