അടുത്ത തിരഞ്ഞെടുപ്പിലും ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് അമേരിക്കന് ഗായിക മേരി മില്ബന്. നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പിന്തുണ ആവശ്യമില്ലെന്നും 2029ലെ പൊതുതിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിക്കുമെന്നും മേരി മില്ബന് പറഞ്ഞു. കോക്രോച്ച് ജനതാ പാര്ട്ടി (സിജെപി) സ്ഥാപകന് അഭിജീത് ദീപ്കെയെ വിമര്ശിച്ചുകൊണ്ടാണ് എക്സില് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അരാജകത്വമാണ് അഭിജീത് സൃഷ്ടിക്കുന്നതെന്നും യുഎസില് നിന്ന് ലഭിച്ച വിദ്യാഭ്യാസം നല്ല കാര്യങ്ങള്ക്ക് ഉപയോഗിക്കൂവെന്നും അവര് പോസ്റ്റില് കുറിച്ചു. ‘സത്യം എല്ലാവരെയും സ്വതന്ത്രരാക്കുമെന്നും ദീപ്കെയും അത് തിരിച്ചറിയണമെന്നും അവര് കുറിച്ചു. നിയമവിരുദ്ധമായ പ്രവര്ത്തനങ്ങള് വിജയിക്കില്ലെന്നും വിജയിക്കാതെ വന്നാല് യുഎസില് നിന്ന് ലഭിക്കുന്ന സഹായം ഇതോടെ തീരും. നിങ്ങളെന്തായാലും വിജയിക്കില്ല. നിയമവാഴ്ചയില്ലായ്മ ഒരുകാലത്തും വിജയിച്ചിട്ടില്ലെന്നതാണ് കാരണം.’- മില്ബന് കുറിച്ചു.

