വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം വേനലവധിയും കോവിഡും ഒരുമിച്ച് വന്നതിനാലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. സൗദിയില്‍ നിന്നും വിവിധ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ടിക്കറ്റ് നിരക്ക് കുറക്കാന്‍ പ്രത്യേക നയം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
കോവിഡ് മൂലം വിമാന സര്‍വ്വീസുകള്‍ കുറഞ്ഞതും, വേനലവധി കാരണം യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവുമാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമായത്. വിമാന സര്‍വീസ് സാധാരണ ഗതി പ്രാപിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും. നിരക്ക് കുറക്കുന്നതിനായി വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള ഉദാര നയം തയ്യാറാക്കിയതായും അതോറിറ്റി അറിയിച്ചു. ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. ഇത് പ്രവാസികളുടെ മടക്ക ദുഷ്കരമാക്കിയിരുന്നു.