പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഫെയ്‌സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് പുതിയ ഐ.ടി ചട്ടപ്രെകാരം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

വ്യാജപ്രൊഫൈലുകള്‍ക്ക് എതിരെ ഏതെങ്കിലും വ്യക്തി പരാതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടി ഉണ്ടായിരിക്കണം. നിര്‍ദ്ദേശം സമൂഹ മാധ്യമങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. വ്യാജ പ്രൊഫൈലുകള്‍ പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിര്‍ദ്ദേശത്തോടെ സമൂഹ മാധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.