The central government is likely to announce another economic relief package amid concerns about the third COVID-19 wave
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഉത്തേജക പാക്കേജ് അവതരിപ്പിക്കുമെന്ന സൂചന നല്കി ധനമന്ത്രി നിര്‍മല സീതാരാമന്. ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിഷയത്തില്‍ മന്ത്രി സൂചന നല്‍കിയത്.
ജനങ്ങളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയാണ്. വൈകാതെ തീരുമാനമുണ്ടാകും. കോവിഡിനെ ഇന്ത്യ ഒറ്റക്കെട്ടായാണ് നേരിട്ടത്. നിലവിലെ മോശം സാഹചര്യത്തില്‍നിന്നും കരകയറാന്‍ ഏവരും പരസ്പരം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.