ജമ്മു: നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതുള്‍പ്പടെ ജമ്മു കാശ്മീരില്‍ ചില ‘വിപ്ലവകരമായ നടപടികള്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊള്ളാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായി കവിന്ദര്‍ ഗുപ്ത. കേന്ദ്ര സര്‍ക്കാര്‍ ഉടനെ ജമ്മു കാശ്മീരിന്റെ പഴയ പ്രതാപം പുന:സ്ഥാപിക്കുമെന്നും ജനങ്ങള്‍ക്കു മുന്‍പില്ലാത്തവിധം അവസരങ്ങള്‍ ലഭിക്കുമെന്നും ഗുപ്ത പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.