Cabinet meeting at Delhi
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. ഒരു വര്‍ഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലല്ലാതെ നടക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷം ആദ്യമായാണ് മന്ത്രിസഭാ യോഗം നടക്കുന്നത്.
വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളും യോഗ ത്തില്‍ ചര്‍ച്ച ചെയ്യും. വകുപ്പുകളെടുക്കേണ്ട നയങ്ങളും തീരുമാനങ്ങളും ഇന്ന് ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ചചെയ്യും.