കുവൈറ്റില്‍ കുടുങ്ങിയ യുവതിക്ക് തുണയായി ആലപ്പുഴ പ്രവാസി അസോസിയേഷന്‍

കുവൈറ്റ് സിറ്റി: സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക ജോലിക്കെത്തി കുവൈറ്റില്‍ അകപ്പെട്ടുപോയ യുവതിയെ നാട്ടിലെത്തിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് ആലപ്പുഴ പ്രവാസി അസ്സോസിയേഷന്റെ തുണയായത്. അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ അമ്പിളിയെ നാട്ടില്‍ എത്തിച്ചു.

വിമാന യാത്രക്കായുള്ള എയര്‍ ടിക്കറ്റ് എംബസ്സിയില്‍ നിന്ന് ലഭ്യമാക്കി. ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും അസോസിയേഷന്‍ നല്‍കിയിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് നടുവിലേമുറി ചെക്ക് കൈമാറി. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍, ട്രെഷറര്‍ കുരിയന്‍ തോമസ്, പേട്രണ്‍ ബാബു പനമ്പള്ളി, മറ്റു ഭാരവാഹികള്‍ ആയ മാത്യു ചെന്നിത്തല, സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, അനില്‍ വള്ളികുന്നം, പ്രജീഷ് മാത്യു, ഹരി പത്തിയൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.